പറപ്പൂർ: പറപ്പൂർ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധനസമാഹരണ പദ്ധതിയിലേക്ക് മലബാർ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച ഫണ്ട് കൈമാറി.
50936/- രൂപയാണ് അവർ സമാഹരിച്ചത്. ഈ തുക പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് അയമുദ് മാഷ് സ്വീകരിച്ചു.
മജീദ് മണ്ണിശേരി ചെയര്മാൻ മലബാർ ഇന്റർനാഷണൽ സ്കൂൾ അധ്യക്ഷത വഹിച്ചു, മിദ്‌ലാജ് സി വി പ്രിൻസിപ്പൽ , ഷിയാസ് ഹുദവി എക്സിക്യൂട്ടീവ് ഡയറക്ടർ , മജീദ് മാഷ് ട്രെഷറർ പെയിൻ ആൻഡ് പാലിയേറ്റീവ്, അബ്ദു റഹ്മാൻ സാഹിബ് കോഓർഡിനേറ്റർ പെയിൻ ആൻഡ് പാലിയേറ്റീവ് എന്നിവർ സംസാരിച്ചു.