കണ്ണമംഗലം: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിലെ സി സി എ (Co Curricular Activities) ഡിപ്പാർട്ട്മെന്റ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ജോ. സെക്രട്ടറി നജ്മുദ്ദീൻ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു.
സൈക്ലിംഗ്, ഖൊ ഖൊ, കരാട്ടെ, റോളർ സ്‌കേറ്റിംഗ്, സ്വിമ്മിംഗ് തുടങ്ങി നിരവധി ഇനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഷരീഫ് സ്വാഗതം പറഞ്ഞു. പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സമാഹരിച്ച തുക നജ്മുദ്ദീൻ കല്ലിങ്ങൽ കണ്ണമംഗലം പെയിൻ & പാലിയേറ്റീവ് ചെയർമാൻ ഹസ്സൻ മാസ്റ്റർക്ക് കൈമാറി.
സ്കൂൾ കോ -ഓർഡിനേറ്റർ വർക്കി, എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ സി സി എ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് അജേഷ്, റീതു ടീച്ചർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉമർ ഫാറൂഖ്, പ്രഭല, ഫരീദ, സുലൈഖ എന്നിവർ പങ്കെടുത്തു.
വൈസ് പ്രിൻസിപ്പാൾ പ്രിയേഷ്മോൻ എ സി നന്ദി പറഞ്ഞു. തുടർന്ന് ശ്രീ അജേഷ്, റീതു ടീച്ചർ, പി ഇ ടി ടീച്ചർ, റീജ എന്നിവർ ഖൊ- ഖൊ, റോളർ സ്‌കേറ്റിംഗ് പരിശീലനത്തിന് നേതൃത്വം നൽകി.