വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും വേങ്ങര ജനമൈത്രി പോലീസും സംയുക്തമായി വയോജനങ്ങൾക്ക് വേണ്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വേങ്ങര പോലീസ് സ്റ്റേഷന്റെ അങ്കണത്തിൽ അൻപതിൽപരം മുതിർന്ന പൗരന്മാർ പങ്കെടുത്ത മത്സരത്തിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ടി കെ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, വയോജനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും വിജയിക്കുള്ള സമ്മാനവിതരണ ചടങ്ങിൽ വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഹനീഫ എം പറഞ്ഞു.
ഷൂട്ടൗട്ട് മത്സരത്തിലെ വിജയിയായ വലിയോറ അരീക്കപള്ളിയാളി സ്വദേശിയായ കമ്മു കല്ലറമ്പന്ന് വേങ്ങര എച്ച് എസ് ഒ മുഹമ്മദ് ഹനീഫ ട്രോഫി കൈമാറി.
പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചൈയർമാൻ എ കെ സലീം,ആസ്യ മുഹമ്മദ്, എ കെ നഫീസ, വേങ്ങര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ് ഐ ബാബുരാജ്, എസ് ഐ ഉണ്ണികൃഷ്ണൻ, രജീഷ്, ഫൈസൽ, ഇന്ദ്രജിത്ത്, ഹരിദാസ്, ഐ സി ഡി എസ് സൂപ്പർവൈസർ ഷാഹിന, കെയർ ഗീവർ ഇബ്രാഹീം, അബു ഹാജി എ.കെ തുടങ്ങിയവർ ആശംസ അറിയിച്ചു.