സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വേങ്ങര ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി എച്ച് എസ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉസ്മാൻ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിംലീഗ്‌ സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി.

മണ്ഡലത്തിലെ പഞ്ചായത്ത് ഭാരവാഹികളും, യൂത്ത് ലീഗ്, ദലിദ് ലീഗ് ഭാരവാഹികളും, പ്രവർത്തകരും സംബന്ധിച്ചു.
മണ്ഡലം പ്രസിഡന്റ് പി കെ  അസ് ലു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അലി അക്ബർ സ്വാഗതവും ട്രഷറർ കുഞ്ഞു നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}