പറപ്പൂർ: ഐ.യു.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മാനേജ്മെന്റും പി.ടി.എ യും അധ്യാപകരും സംയുക്തമായി യാത്രയയപ്പ് നൽകി.യാത്രയപ്പ് സമ്മേളനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ ഉദ്ഘാടനം ചെയ്തു.മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.മുഹമ്മദ് സലിം മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് മെമ്പർമാരായ സി.അബ്ദുൽ കബീർ, ടി.ഇ സുലൈമാൻ, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, ടി. മരക്കാർ കുട്ടി ഹാജി, മൂസ എടപ്പനാട്ട്, സുൽഫീക്കർ, ഡോ.ശശിധരൻ ക്ലാരി, വിശ്വനാഥൻ, സമീറ, ടി.അബ്ദുൽ ഹഖ്, സി.അബ്ദുൽ അസീസ്, ഇ.കെ സുബൈർ മാസ്റ്റർ, സി.സുലൈമാൻ, സി.പി.റഷീദ്, എ.മമ്മു എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപകർ കെ.മുഹമ്മദ് അഷ്റഫ്, ഉപപ്രധാനാധ്യാപകൻ സി.കെ അഹമ്മദ് കുട്ടി, അജിത്ത്, ടി.അബ്ദുൽ മജീദ്, സുഹ്റാബി, ശ്രീജ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്.