ഊരകം: പാടം ക്രാബ്സ് വെങ്കുളം സംഘടിപ്പിച്ച വൺഡേ ഫൈവ്സ് ടൂർണമെന്റിൽ ഫാത്തിമ ഗോൾഡ് സ്പോൺസർ ചെയ്ത കൈരളി ഊരകം ജേതാക്കളായി.
പാടം ക്രാബ്സ് പ്രവാസി കൂട്ടായ്മ നൽകിയ ക്യാഷ് പ്രൈസിനും നൗഫ ഹോസ്പിറ്റൽ ആൻഡ് അക്കാദമി ഓഫ് പാരാമെഡിക്കൽസ് നൽകിയ വിന്നേഴ്സ് ട്രോഫിക്കും പീസ് പബ്ലിക് സ്കൂൾ വെങ്കുളം നൽകിയ ക്യാഷ് അവാർഡിനും അൽമിറാൻ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് നൽകിയ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പാടം ക്രാബ്സ് 5സ് ഫുട്ബോൾ ടൂർണമെന്റിൽ ഫാത്തിമ ഗോൾഡ് സ്പോൺസർ ചെയ്ത കൈരളി ഊരകം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഡിഫൻസ് പുത്തൻപറമ്പിനെ പരാജയപ്പെടുത്തി ടൂർണമെന്റിലെ ജേതാക്കളായി.
ടൂർണമെന്റിന്റെ സംഘാടകരായ അദ്നാൻ, ജാഫർ, ശ്യാംലാൽ, അക്ബർ, സലാഹുദ്ദീൻ, ഷെരീഫ് പി കെ, ശിഹാബ് യു ടീ, നൗഫൽ അലി പി കെ എം, ദിൽനവാസ്, സദക്കത്തുള്ള പി കെ എം, ഫാസിൽ പി കെ, നിസാർ സി കെ, നസറുദ്ദീൻ, ഖലീൽ എന്നിവരുടെ സേവനം ടൂർണമെന്റിൽ ശ്രദ്ധേയമായി.