ഇരിങ്ങല്ലൂർ: കുറ്റിത്തറമ്മൽ എ എം യു.പി സ്കൂളിന്റെ 101ാം വാർഷികത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബ് സംഘടിപ്പിച്ച അറബിക് മെഗാ എക്സ്പോ ശ്രദ്ധേയമായി. അറബി ഭാഷാ ചരിത്രം ,എഴുത്തുകാർ, കവികൾ, പ്രതിഭാശാലികൾ ,അറബി സാഹിത്യം സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ സാധ്യതകൾ, ഭാഷാ പഠന കോഴ്സുകൾ, അറബി ഔദ്യോഗിക ഭാഷയായുള്ള രാജ്യങ്ങൾ, വിവിധ കോഴ്സുകൾ നടത്തുന്ന കോളേജുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങിയ അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നൽകുന്ന എക്സിബിഷനാണ് സ്കൂളിൽ നടന്നത്.
അറബി ഭാഷയുടെ ഉത്ഭവവും വളർച്ചയും പ്രതിപാദിക്കുന്ന ചാർട്ടുകൾ, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ, കാലിഗ്രാഫികൾ, ചെറിയതും വലിയ തുമായ ഖുർആൻ പ്രതികൾ, മത സൗഹാർദം വിളിച്ചോതുന്ന ചരിത്ര പശ്ചാത്തല ങ്ങൾ, പഴയതും പുതിയതുമായ ഗ്രന്ഥങ്ങൾ ,യമൻ, കുവൈത്ത്, ഇറാഖ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേതും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, മദർ തെരേസ, ശ്രീനാരായണ ഗുരു ..... തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവരും അല്ലാതെയുമുള്ള മഹത് വ്യക്തികളുടെ പേരിലുള്ള നാണയങ്ങൾ, സ്റ്റാമ്പുകൾ അമേരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, സിംഗപൂർ എന്നിവിടങ്ങളിലെ കറൻസികൾ, അറബി, ഉറുദു, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് മലയാളം, അറബി ഭാഷകളിലെ പത്രങ്ങൾ, പ്രമുഖ കാലിഗ്രാഫി ഡിസൈനർമാരായ ഖലീലു ള്ളാഹ് ചെമ്മനാട്, അബ്ദുൾ വഹാബ് ചെറുവാടി, എന്നിവരുടെ കാലിഗ്രാഫികൾ, വിവിധ നാടുകളിലെ സ്റ്റാമ്പുകൾ എന്നിവയും എക്സിബിഷനെ സമ്പന്നമാക്കി.
എക്സ്പോ സ്കൂൾ മാനേജർ വി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഫക്രുദ്ധീൻ അഹമ്മദ്,SRG കൺവീനർമാരായ ശാലിനി,ഹസീബ്,പി.ടി.എ പ്രസിഡൻറ് കുഞ്ഞീതു,പ്രമോദ്കുമാർ,ജോസഫ്മാത്യു,ജോസഫ്,സജിത്കുമാർ,റാഷിദ്,റമീസ്,പ്രസീത എന്നിവർ സംസാരിച്ചു.
അറബിക് അധ്യാപകരായ ജാഫർ സാദിഖ്,റസീന,ശംസുദ്ധീൻ,ഖമറുന്നീസ എന്നിവരാണ് എക്സ്പോക്ക് നേതൃത്വം നൽകിയത്.