ഊരകം: ലോക വനിത ദിനമായ മാർച്ച് 8ന് ഊരകം കല്ലേങ്ങൽ പടി അംഗൻവാടിയിൽ വനിത ദിന പരിപാടികൾ സംഘടിപ്പിച്ചു. ഉച്ചക്ക് 2ന് നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ, എച്ച് ഐ ജിനേഷ്, വാർഡ് മെമ്പർ ഫാത്തിമ അൻവർ, വർക്കർമാലതി, ഹെൽപ്പർ പ്രമീള എന്നിവർ സംബന്ധിച്ചു.
വനിതകൾക്കായി വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.