വേങ്ങര: എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വേങ്ങര നിയോജക മണ്ഡലം എസ് ടി യു കമ്മിറ്റി പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാറും എന്ന മുദ്രാവാക്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ചടങ്ങ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ് ടി യു മണ്ഡലം പ്രസിഡന്റ് അലി കുഴിപ്പുറം അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്ലു, ജനറൽ സെക്രട്ടറി പി കെ അലിഅക്‌ബർ,ഇ കെ കുഞ്ഞാലി, എൻ കെ നിഷാദ്, യു ടി മുഹമ്മദ് കുട്ടി,ടി കെ അബ്ദുട്ടി, സലാം ഇരിങ്ങല്ലൂർ, പാക്കട സൈതു,പി കെ ഉസ്മാൻ,ടി പി ഹമീദ് ഹാജി, എൻ വേലായുധൻ, എൻ ടി മൈമൂന, സുബൈദ വേങ്ങര, എം കെ റസിയ എന്നിവർ പ്രസംഗിച്ചു.
നെടുമ്പള്ളി സൈതു സ്വാഗതവും, സിദ്ധീഖ് പൊട്ടിപ്പാറ നന്ദിയും പറഞ്ഞു.