വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടവിള കൃഷിയുടെ വിത്ത് കിറ്റ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവഹിച്ചു.
പഞ്ചായത്തിലെ 1500 ഗുണഭോക്താക്കൾക്കാണ് കൃഷി കിറ്റ് വിതരണം ചെയ്യുന്നത്. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൽ, ഉണ്ട കിഴങ്ങ്, കാച്ചിൽ, കൂർക്കൽ എന്നിവ അടങ്ങിയ വിത്ത് കിറ്റ് സൗജന്യമായാണ് നൽകിയത്.
വെസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം,മെമ്പർമാരായ റഫീഖ്,അബ്ദുൽ ഖാദർ, കരീം, ഉണ്ണികൃഷ്ണൻ, മജീദ്, റുബീന അബ്ബാസ്,നഫീസ എ കെ സെക്രട്ടറി രാജശ്രീ കൃഷി ഓഫീസർ ജൈസൽ ബാബു എന്നിവർ പങ്കെടുത്തു.