വേങ്ങര: പരപ്പിൽപാറ യുവജനസംഘം പരപ്പിൽപാറ അങ്കണവാടിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാദിനാഘോഷ പരിപാടിയിൽ വെച്ച് വനിതാ കൂട്ടാഴ്മ രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് രക്ഷാധികാരി കെ ഗംഗാധരൻ, അങ്കണവാടി വർക്കർ ബ്ലസി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഹരിത കർമ്മസേന അംഗങ്ങൾ, ആശാവർക്കർ, അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവരെ ആദരിച്ചു.
വനിതകൾക്ക് വേണ്ടി കൂടുതൽ പദ്ധതികൾ ആവിശ്കരിച്ച് നടപ്പിലാക്കി സമൂഹത്തിൽ ഉന്നതങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി വർക്കർ, ആശാവർക്കർ, ക്ലബ്ബ് വനിതാ മെമ്പർമാർ, അധ്യാപികമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയിൽ വെച്ച് വനിതാ കൂട്ടാഴ്മ രൂപീകരിച്ചത്.
പ്രദേശത്തെ നൂറോളം വനിതകൾ പങ്കെടുത്ത പരിപാടിയിൽ ചർച്ചകൾ, കലാപരിപാടികൾ, മതുര വിതരണവും നടന്നു. പരിപാടിക്ക് ക്ലബ്ബ് അംഗങ്ങളായ അദ്നാൻ ഇരുമ്പൻ, ആദിൽ ടി.വി, ബിന്ധു ,പ്രിയ, ഷൈലജ, അജിത എന്നിവർ നേതൃത്വം നൽകി.