വേങ്ങര: കത്തുന്ന വെയിലിൽ കുടിനീരിനായി അലയുന്ന പറവകൾക് ആശ്വാസത്തിന്റെ തെളിനീരുമായി വേങ്ങര പഞ്ചായത്ത് എം എസ് എഫ് കമ്മറ്റിയുടെ 'പറവകൾക്കൊരു നീർക്കുടം' പദ്ധതിയുടെ
പഞ്ചായത്ത് തല ഉദ്ഘാടനം സാഹിത്യകാരൻ വലിയോറ വി.പി നിർവഹിച്ചു.
വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ, ജനറൽ സെക്രട്ടറി ടി.വി ഇഖ്ബാൽ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, ജനറൽ സെക്രട്ടറി ഫത്താഹ് മുഴിക്കൽ, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് എ.കെ.എം ഷറഫ്, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, സഹീർ അബ്ബാസ് നടക്കൽ, പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ ഇബ്രാഹീം എ.കെ, എ.കെ.പി ജുനൈദ്, ഷമീം, ഫർഷാദ്, യൂനുസ് എ. കെ, ഷമീൽ സി എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിലും നീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.