മുസ്ലിം ലീഗിന്റെ ദേശീയ സമ്മേളന പ്രചരണാർത്ഥം വിളംബര യാത്ര സംഘടിപ്പിച്ചു

കണ്ണമംഗലം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സമ്മേളന പ്രചരണാർത്ഥം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വിളംബര യാത്ര സംഘടിപ്പിച്ചു.കണ്ണമംഗലം ഇ കെ പടിയിൽ നിന്നും ആരംഭിച്ച ജാഥ തോട്ടശ്ശേരിയറയിൽ സമാപിച്ചു.

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ ജാഥാ ക്യാപ്റ്റൻ  പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആവയിൽ സുലൈമാൻ, മണ്ഡലം സെക്രട്ടറി ചാക്കിരി കുഞ്ഞു, പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പുള്ളാട്ട് ഷംസു, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അരീക്കൻ കുഞ്ഞുട്ടി,ടി കെ അബ്ദുട്ടി, യുകെ ഇബ്രാഹിം ഹാജി ആസിഫ് മാസ്റ്റർ, നെടുമ്പള്ളി സെയ്തു, കാപ്പൻ ശിഹാബ്, യു പി അബ്ദു, കോയിസ്സൻ മുഹമ്മദ് കുട്ടി ഹാജി,പുളിക്കൽ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ,എൻ കെ നിഷാദ്, മേക്കരുമ്പിൽ നാസർ, പുള്ളാട്ട് രായിൻകുട്ടി ഹാജി, നജീബ് ചേറൂർ, അദ്നാൻ പുളിക്കൽ, ആബിദ് കൂന്തല, മുബഷിർ കാവുങ്ങൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}