കൂരിയാട്: കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സ്വരൂപിച്ച തുക പാലിയേറ്റീവ് പ്രവർത്തകർ പ്രശസ്ത സിനിമ നടൻ രമേശ് പിഷാരടിയിൽ നിന്ന് സ്വീകരിക്കുന്നു.
ചടങ്ങിൽ ജെംസ് പബ്ലിക് സ്കൂൾ ചെയർമാൻ അഷ്‌റഫ്, ഡയറക്ടർമാരായ ഹഫ്‌സത്ത് കാരാടൻ, സഫാഫ്, സൽമ എന്നിവരും വേങ്ങര പാലിയേറ്റീവിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ, ജന :സെക്രട്ടറി ബാവ ടി കെ, വൈസ് പ്രസിഡന്റ് റഫീഖ് പി കെ, എക്സി: അംഗം സുബ്രഹ്മണ്യൻ മുല്ലപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.