പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റീവിൽ നടന്ന സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.സി.അയമുതു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം കോമു കൂട്ടി ഹാജിക്ക് കോപി നൽകി മണ്ഡലം ലീഗ് ട്രഷറർ ടി.മൊയ്തീൻ കുട്ടി നിർവ്വഹിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡൻറ് ടി.പി.അഷ്റഫ്, സെക്രട്ടറി വി എസ് ബഷീർ, മണ്ഡലം സെക്രട്ടറി ഇ.കെ സുബൈർ, പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദലി, ട്രഷറർ എൻ.മജീദ് മാസ്റ്റർ സി.ടി.മുനീർ, എ.എ അബ്ദുറഹ്മാൻ, ഷറഫുദ്ദീൻ ഹുദവി,ഇ.കെ സൈദുബിൻ,മജീദ് പാലാത്ത്, അലി കുഴിപ്പുറം, മജീദ് മണ്ണിശ്ശേരി എന്നിവർ പ്രസംഗിച്ചു.