കോട്ടക്കൽ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന മലബാർ സൗത്ത് സോൺ ഫുട്ബാൾ മത്സരത്തിൽ എസ് എസ് എം പോളിടെക്‌നിക് കോളേജ് തിരൂരിനെ പരാജയപ്പെടുത്തി മലബാർ പോളിടെക്‌നിക് കോളേജ് വിജയികളായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്ത് 1-1 സമനിലയിൽ കലാശിച്ചതിനാൽ പെനാലിറ്റി ഷൂട്ട് ഔട്ട് ലാണ് വിജയികളെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സകീർ ഹുസൈൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
കായിക അധ്യാപകനായ മാട്ടിൽ ഷിംനാസിന്റെ നേതൃത്വത്തിൽ ആയിരുന്നു മലബാർ പോളിടെക്‌നിക് പരിശീലനം നേടിയത്. യൂണിവേഴ്സിറ്റിയിൽ വച്ച് തന്നെ നടന്ന സെമിഫൈനൽ മത്സരത്തിൽ കുറ്റിപ്പുറം കെ എം സി ടി കോളേജിനെ തോൽപ്പിച്ചാണ് മലബാർ പോളി ഫൈനലിൽ എത്തിയത്.