വേങ്ങര: കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി വേങ്ങര സബാഹ് സ്ക്വയറിൽ സംഘടിപ്പിച്ച ഹാത് സെസെഹാത് ജോഡോ സൗഹൃദ സായാഹ്ന സദസിൽ ആയിരങ്ങൾ സംബന്ധിച്ചു. ചെയർമാൻ ലത്തീഫ് പടിക്കൽ സ്വാഗതം പറഞ്ഞു.ജില്ലാ ചെയർമാൻ പി പി ആലിപ്പു അധ്യക്ഷനായി, കെ പി സി സി വൈസ് പ്രസിഡൻ്റ് ടി സിദ്ദീഖ് എം എൽ എ , പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ,കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ ഷിഹാബുദ്ദീൻ കാരിയത്ത്, എ ഐ സി സി മെമ്പർ മുഹമ്മദ് കുഞ്ഞി, കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്, കെ പി സി സി സെക്രട്ടറി വി ആർ എം ഷഫീർ ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചോരി, അഡ്വ, സെബീന,എന്നിവർ സംസാരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ പറപ്പൂർ, കെ.സി അബ്ദുറഹിമാൻ,പി കെ സിദ്ദീഖ്, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ,ഡി സിസി അംഗം എ കെ എ നസീർ, അബ്ദുൽ മജീദ് നഹ, ഇ.കെ ആലി മൊയ്ദീൻ, കരീംകാബ്രൻ,നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ,ഹാഷിം പി കെ,ജില്ലാ ഭാരവാഹികളും മണ്ഡലം കോൺഗ്രസ് ഭാരവാഹികളും മറ്റു നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.സക്കീർ അലി കണ്ണേത്ത് നന്ദിയും പറഞ്ഞു.
പുതിയതായി ചാർജെടുത്ത ജില്ലാ ഭാരവാഹികളെയും നിയോജക മണ്ഡലം ചെയർമാൻമാരെയും ആദരിച്ചു.വിവിധ മേഖലകളിൽ മികച്ച സേവനം നടത്തിയവർക്കും പ്രതിഭകൾക്കും ചടങ്ങിൽ ആദരവ് നൽകി,.നിർമ്മൽ പാലാഴി നയിച്ച കാലിക്കറ്റ് V4 U കോമഡി ഷോ, സജ്ന സലീം & ടീം നയിച്ച ഗാനമേളയും അരങ്ങേറി.