വേങ്ങര: സംസ്ഥാന സർക്കാറിന്റെ സ്മാർട്ട് അംഗൺവാടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പന്ത്രണ്ടാം വാർഡിലെ കുറുവിൽകുണ്ട് അങ്കൺവാടിയുടെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
പന്ത്രണ്ടാം വാർഡ് മെമ്പർ നജ്മുന്നിസ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഷുഹിജ ഇബ്രാഹിം മുഖ്യ അതിഥിയായി.
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ സലീം,
മങ്കട മുസ്തഫ,ടി വി മുഹമ്മദ് ഇഖ്ബാൽ, ഹംസ മൂട്ടപ്പറമ്പൻ , ഇബ്രാഹീം മണ്ടോടൻ, ജാബിർ ടി വി, അനീസ് ടി വി,ജംഷീർ കെ കെ, ഗഫൂർ സി ടി, ഇസ്മായിൽ സി ടി, കോൺട്രാക്ടർ മുസ്തഫ, ഓവർസിയർ മനാഫ്, അനിതപ്രഭ ടീച്ചർ, ജയശ്രീ ടീച്ചർ, നൗഫൽ എ ടി,ഹംസ പി ടി, മുഹമ്മദ് സാദിഖ് കോടിയാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.