വേങ്ങര: വേങ്ങര സ്വിമ്മേഴ്‌സ് ടീമിന്റെ അത്യാധുനിക രീതിയിൽ സംവിധാനം ചെയ്ത ഓഫീസ് വേങ്ങര വി പി സി മാളിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന യോഗത്തിൽ സ്വിമ്മേഴ്‌സ് പ്രസിഡന്റ് പുല്ലമ്പലവൻ ബാവ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്യാപ്പു, വാർഡ് മെമ്പർ റഫീഖ്, കുണ്ടുപുഴക്കൽ സബാഹ്, പറമ്പൻ അബ്ദുൽ കാദർ, രാധകൃഷ്ണൻ മാസ്റ്റർ, പാലേരി മൊയ്‌ദീൻ, പൂച്ചേങ്ങൽ അലവി, ഇറയത്തൻ മുഹമ്മദ്ക്കുട്ടി, ടി കെ എം മുസ്തഫ, അമീർ ഫക്രു
പൂവിൽ,ലത്തീഫ് അജ്മൽ പുല്ലമ്പലവൻ കോട്ടക്കൽ മുജീബ് എന്നിവർ പ്രസംഗിച്ചു. സ്വിമ്മേഴ്സിന്റെ സെക്രട്ടറി വളയങ്കാടൻ ജബ്ബാർ സ്വാഗതവും ശങ്കരൻ നന്ദിയും പറഞ്ഞു. അസിയാറ ദറാറു പപ്പാലിക്ക, പുള്ളാട്ട് അലിവ്യാപ്പു, അറേബ്യൻ ഷംസു എന്നിവർ നേതൃത്വം നൽകി.തുടർന്നു സലീം മാഷ് മുക്കത്തിന്റെ സംഗീത വിരുന്നും നടന്നു.