വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കൺവൻഷൻ വേങ്ങര വ്യാപാരഭവനിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ
പി .കുഞ്ഞാവു ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.
വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഷീർ കണിയാടത്ത് മുഖ്യ പ്രഭാഷണം നടത്തി.
വേങ്ങര നിയോജക മണ്ഡലത്തിലെ പതിമൂന്ന്
യൂണിറ്റികളിലുമുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളും യൂണിറ്റ് യൂത്ത് വിംഗ് പി എസ് ടി അംഗങ്ങളും പങ്കെടുത്തു. യൂണിറ്റ്കളുടെ സംഷയങ്ങൾക്കും ചോദ്യങ്ങൾക്കും ഉളള മറുപടി ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് പറഞ്ഞു.ജി എസ് ടി യുമായുളള മറുപടി നൗഷാദ് കളപ്പാടൻ നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കാടാമ്പുഴ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ, മണ്ഡലം ട്രഷറർ മജീദ് അച്ചമ്പലം, വൈസ് പ്രസിഡന്റുമാരായ മജീദ് ഒതുക്കുങ്ങൽ, യാസർ വേങ്ങര, മൊയ്തീന്‍ കുട്ടി
വികെപടി, സെക്രട്ടറിമാരായ ഗഫൂർ കൊളപ്പുറം, യൂസഫ് കച്ചേരിപ്പടി,ബഷീർ കാരാത്തോട്, മൂസ ഹാജി മമ്പുറം എന്നിവരും
യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളും യൂത്ത് വിംഗ്
പി എസ് ടി കളും പങ്കെടുത്തു.
മണ്ഡലം ജനറൽ സെക്രട്ടറി സൈനുദീൻ ഹാജി നന്ദിയും പറഞ്ഞു.