വേങ്ങര: എ എല്‍ പി സ്ക്കൂള്‍ ഇരിങ്ങല്ലൂര് പുഴച്ചാലിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമിച്ചു. 108 വര്‍ഷം മുമ്പ് ആരഭിച്ചതാണ് എഴുത്തഛന്‍ സ്‌കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം. പ്രധാന അധ്യാപകനും സാസ്ക്കാരിക പ്രവര്‍ത്തകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ എം ആര്‍ രഘു മാസ്റ്ററുടെ യാത്രയയപ്പിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. ഏകാധ്യാപക വിദ്യാലയ കാലത്ത് പഠിച്ച എണ്‍പത് വയസ് കടന്ന മൂന്ന് പൂര്‍വ്വ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥി സംഗമം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ സൈതുബിന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി പി സുമിത്ര, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, പി എം രാമകൃഷ്ണന്‍ ,
കുഞിമരക്കാര്‍ പാലാണി, വി എസ് ബഷീര്‍, ടി മുനീര്‍ , വി എസ് മുഹമ്മദലി, പി സുജാത, എം ആര്‍ രഘു, ടി വി ചന്ദ്രശേഖരന്‍ പ്രസംഗിച്ചു. ടി മൊയ്തീന്‍ കുട്ടി സ്വാഗതവും എന്‍ ബുഷ്റ നന്ദിയും പo