കെ എൻ എം വേങ്ങര ശാഖ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു

വേങ്ങര: ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദി മുന്നേറ്റം എന്ന പ്രമേയത്തിൽ കെ എൻ എം  പ്രഖ്യാപിച്ച മൂന്നുമാസത്തെ ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ശാഖകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ വേങ്ങര സിനിമ ഹാൾ പരിസരത്ത് വെച്ച് കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി.കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

ആബിദ് സലഫി മുഖ്യപ്രഭാഷണം നടത്തി.കെ അബ്ബാസലി,പി മുജീബ് റഹ്മാൻ,പി കെ നസീം,കാബ്രാൻ 
 കുഞ്ഞു തുടങ്ങിയവർ സംബന്ധിച്ചു. 

തുടർന്ന് വേങ്ങര ഏരിയയിലെ പോക്കറ്റ് റോഡുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് നടത്തിയവാഹന ജാഥ മുപ്പതിൽപരം ഇടങ്ങളിൽപര്യടനം നടത്തി. രാത്രി എട്ടുമണിക്ക് കൂരിയാട് സമാപിച്ചു. പി കെ നൗഫൽ അൻസാരി സമാപനപ്രസംഗം നടത്തി. സി എം മുഹമ്മദ് അഫ്സൽ,പി അബ്ദുറഹിമാൻ, സിപി കുഞ്ഞുമുഹമ്മദ്,കാപ്പിൽ അബ്ദുറഹിമാൻ, ഇ.കെ മൊയ്തീൻ,പാലപ്പുറ കുഞ്ഞുമുഹമ്മദ്,കാമ്പ്രൻ കുഞ്ഞു തുടങ്ങിയവർ വാഹനജാഥക്ക് നേതൃത്വം നൽകി.

വാഹനജാഥ കടന്നു പോയ ഇടങ്ങളിലെല്ലാം ആത്മീയ ചൂഷണങ്ങൾക്കെതിരെ പ്രമാണം അടിസ്ഥാനമാക്കിയുള്ള നിലപാടുകൾ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}