കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ചേർന്നു

പരപ്പനങ്ങാടി: കേരള മദ്യ നിരോധന സമിതി 564/11 മലപ്പുറം ജില്ലാ കമ്മിറ്റി യോഗം പരപ്പനങ്ങാടി തണൽ ഓഡിറ്റോറിയത്തിൽ ചേർന്നു. മെയ് 13, 14 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് നൂറിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ തിരുമാനിച്ചു. 

സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ സ്കൂൾ തല ക്വിസ്സ് മത്സരം നടത്താൻ തീരുമാനിച്ചു. യു.പി തലം മുതൽ സ്കൂൾ പാഠപുസ്തകത്തിൽ മദ്യ - ലഹരി വിരുദ്ധ വിഷയങ്ങൾ പാഠ്യ വിഷയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അബ്ദു റഷീദ് എടപ്പാൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഏട്ടൻ ശുക പുരം ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി അലവിക്കുട്ടി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഉപാധ്യക്ഷൻ ടി.പി വിജയൻ, സെക്രട്ടറി റാഫി നിലമ്പൂർ ,വനിതാ വിഭാഗം ഉപാധ്യക്ഷ മൈമൂന (വാർഡ് മെമ്പർ),ജില്ലാ വനിതാ വിഭാഗം ജനറൽ സെക്രട്ടറി ജമീല സി, ജില്ലാ അസിസ്റ്റൻറ് ഓർഗനൈസർ സത്യൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}