ഊരകം അത്താണിക്കുണ്ട് അംഗൻവാടിയിൽ വനിതാ ദിനം ആചരിച്ചു

വേങ്ങര: ഊരകം അത്താണിക്കുണ്ട് അംഗൻവാടിയിൽ വനിതാ ദിനത്തിന്റെ ഭാഗമായി ജെന്റർ ഈക്വാലിറ്റിയെക്കുറിച്ച് വിനോദിനി ടീച്ചർ നിയമ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.വനിതകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അറുപതോളം വനിതകൾ ചടങ്ങിൽ പങ്കെടുത്തു.

പാചകത്തിൽ മികവ് തെളിയിച്ച ഷിൽജുവിനെ എ എം എം എസ് സി ആദരിച്ചു. മലർവാടി കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ബെൻസീറടീച്ചർ മൊമെന്റോ കൈമാറി.തുടർന്ന് വനിതകളുടെ കലാപരിപാടിയും അരങ്ങേറി. 

അംഗൻവാടി എ എൽ എം എസ് സി കമ്മിറ്റി അംഗങ്ങളായ അബ്ദുൾ കരീം, റൈഹാനത്ത്, സുലൈഖ, റൈഹാനത്ത് സലീം, റസീന, ശാന്തി,ഹെൽപ്പർ ശൈലജ,മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}