കുറ്റാളൂർ: മലപ്പുറം ജില്ലയിൽ ഊരകം പഞ്ചായത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് തനത് പ്രവർത്തനങ്ങളിലും അക്കാദമിക മികവിലും മുന്നിട്ടു നിൽക്കുന്ന ജി. എൽ. പി. എസ്. ഊരകം കീഴുമുറി. അതിന്റെ 84- മത് വാർഷികാഘോഷം നടത്തുവാൻ തീരുമാനിച്ചു.
1939 ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അധ്യായന വർഷം 13 എൽ.എസ്.എസ്. വിജയികളുമായി വേങ്ങര ജില്ലയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് വിദ്യാഭ്യാസ മേഖലയിൽ ജൈത്രയാത്ര തുടരുകയാണ്.
മാർച്ച് 10, 11 തീയതികളിൽ വാർഷികാഘോഷവും സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ പ്രഭാകരൻ വെണ്ണക്കോടിനും 30 വർഷക്കാലം കുറ്റാളൂരിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെ അക്ഷരം പഠിപ്പിച്ച സീനിയർ അസിസ്റ്റൻറ് ആയിഷ ടീച്ചർക്കും യാത്രയപ്പ് നൽകുവാനും സ്കൂളിന്റെ ജൈവവൈവിധ്യ പാർക്കിനോടനുബന്ധിച്ചു നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനവും കുട്ടികളുടെ വിവിധ കലാപരിപാടികളും, ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈയിം അഞ്ജല നസ്റിന്റെ ഗാനസന്ധ്യ, വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടത്താനും തീരുമാനിച്ചിരിക്കുന്നു.
മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരെയും സ്നേഹപൂർവ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.