വേങ്ങര: 'സഹജീവികൾക്കായി ജീവജലത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി 5000 കേന്ദ്രങ്ങളിൽ തണ്ണീർകുടം സ്ഥാപിക്കും. വീടുകൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, തെരുവുകൾ എന്നിവിടങ്ങളിൽ ആണ് ജീവജാലങ്ങൾക്ക് ദാഹജലം സ്ഥാപിക്കുക.
പദ്ധതിയുടെ സോൺതല ഉദ്ഘാടനം വേങ്ങര അൽ ഇഹ്സാൻ ക്യാമ്പസിൽ ടി സിദ്ധിക്ക് എംഎൽഎ നിർവഹിച്ചു. സോൺ പ്രസിഡന്റ് കെ പി യൂസുഫ് സഖാഫി, സയ്യിദ് അലവി തങ്ങൾ, ശംസുദ്ധീൻ പൂക്കുത്ത്, പി ടി യൂസുഫ് അഹ്സനി ഉമ്മർ എം തുടങ്ങിയവർ സംബന്ധിച്ചു.