വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി കുറിക്കൽ ചടങ്ങ് നടന്നു.
എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി കാർമികത്വം വഹിച്ചു.
മാർച്ച് 17-നാണ് താലപ്പൊലി. അതുവരെ വെളിച്ചപ്പാട് ദേശത്തെ വീടുകളിലെത്തി വീട്ടുകാരെ താലപ്പൊലി അറിയിക്കും. ക്ഷേത്രം ഊരാളൻ പുതിയകുന്നത് ഗോവിന്ദൻകുട്ടി താലപ്പൊലി കുറിക്കലിന് നേതൃത്വം നൽകി.