വേങ്ങര അടക്കം 125 നഗരങ്ങളില്‍ കൂടി എയർടെൽ 5ജി സേവനങ്ങൾ

വേങ്ങര: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഇന്ന് 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 265 ആയി.

കേരളത്തില്‍ പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂര്‍, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂര്‍, വാഴക്കാല, കായംകുളം എന്നിവിടങ്ങളിലും ഇനി അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ 5 ജി പ്ലസ് സേവനങ്ങള്‍ ലഭ്യം. 

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}