കോട്ടക്കൽ: ജെ.സി.ഐ ഇന്ത്യ മികച്ച കർഷകർക്ക് നൽകുന്ന അന്നദാതാ പുരസ്കാരത്തിന് കോട്ടക്കൽ പ്രദേശത്തെ മികച്ച കർഷകരെ തെരെഞ്ഞെടുത്തു. പുന്നക്കോട്ടിൽ കുഞ്ഞാപ്പു ഹാജി, യൂസുഫ് ഹാജി പാലപ്പുറ, ഷഫീഖ് പാലപ്പുറ, അബൂബക്കർ എടരിക്കോട്, ജാബിർ കോട്ടക്കൽ, കാലൊടി അലവിക്കുട്ടി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് ശിഹാബുദ്ദീൻ.കെ.പി, ജെ.സി.ഐ മുൻ സോൺ വൈസ് പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ശഫീഖ് വടക്കൻ,ചാപ്റ്റർ വൈസ് പ്രസിഡന്റ് ശാദുലി ഹിറ എന്നിവർ നേതൃത്വം നൽകി .
ഫോട്ടോ: ജെ.സി.ഐ കോട്ടക്കലിന്റെ അന്നദാതാ പുരസ്കാരം മികച്ച കർഷകനായ പുന്നക്കോട്ടിൽ കുഞ്ഞാപ്പു ഹാജിക്ക് ചാപ്റ്റർ പ്രസിഡന്റ് ഷിഹാബ് . കെ.പി നൽകുന്നു.