മലപ്പുറം: ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ മുസ്‌ലിം ലീഗിന്റെ ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. വൈകിട്ട് 7ന് ജില്ലാ കമ്മിറ്റി ഓഫിസിനു സമീപം സജ്ജമാക്കിയ വേദിയിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമയ്ക്കായി നാമകരണം ചെയ്ത വേദിയിൽ നടക്കുന്ന പൊതു സമ്മേളനത്തെ പ്രമുഖ നേതാക്കൾ അഭിസംബോധന ചെയ്യും.
പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, എം.പി.അബ്ദുസ്സമദ് സമദാനി, എം.കെ. മുനീർ, പി.എം.എ.സലാം, കെ. നവാസ് ഗനി, കെ.എം. ഷാജി, പി.കെ.ഫിറോസ് തുടങ്ങിയവർ പങ്കെടുക്കും.