വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് യൂണിറ്റ് എസ്കെഎസ്എസ്എഫ് സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് നിസാർ അസ്കരി സിപി.യുടെ അധ്യക്ഷതയിൽ മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സാഹിബ് ടി.വി പതാക ഉയർത്തി.
സ്ഥലം ഖത്തീബ് മുസ്തഫ ഫൈസി മുടിക്കോട് പ്രാർത്ഥന നിർവഹിച്ചു.ഷാഫി ഫൈസി പാണ്ടിക്കാട്, ഇസ്ഹാഖലി ഫൈസി കുണ്ടൂർ,യൂനുസ് റഹ്മാനി, ജംഷീർ കെ കെ, സൽമാൻ വി ടി,അലാവുദ്ദീൻ കെ,കെ,ഉമ്മർ എം.ടി, മുജീബ് ടി.പി, ജാഫർ കെ.കെ, മുർഷിദ് എൻ.ടി തുടങ്ങിയ എസ്കെഎസ്എസ്എഫ് പ്രവർത്തകരും മഹല്ലിലെ കാരണവൻമാരും എസ് ബി വി വിദ്യാർത്ഥികളും പങ്കെടുത്തു.