പറപ്പൂർ: കോട്ടപ്പറമ്പ് യൂണിറ്റ് എം എസ് എഫ് ബാലകേരളം കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പറപ്പൂർ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി ഷഹബാസ് ഉദ്ഘാടനം നിർവഹിച്ചു.
ബാലകേരളം യൂണിറ്റ് ക്യാപ്റ്റൻ ഷാഹിദ് ഇർഫാൻ അധ്യക്ഷത വഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുസമദ് എ ഒ,യൂത്ത് ലീഗ് നേതാക്കളായ സഹീർ,റാഷിദ്, അജ്മൽ,ജാബിർ ,റബീഹ് എന്നിവർ പ്രസംഗിച്ചു.