വേങ്ങര: വർഷങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയ 1988-89 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ബാബു മാഷിന് സ്വീകരണം ഒരുക്കി. ദിവസങ്ങൾക്ക് മുമ്പ് നടന്ന
"പുളിമരത്തണലിൽ" എന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിന് അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.
പഴയ ഏഴാം ക്ലാസ്സിൽ നടന്ന ഹൃസ്വമായ ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റർ ഹരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിഷ ടീച്ചർ കുരുവിള മാസ്റ്റർ, മുസ്തഫ പള്ളിയാളി എന്നിവർ സംസാരിച്ചു.