കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്തും കണ്ണമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി തോന്നിപുറായ സബ് സെന്ററിൽ വച്ച് ചർമ്മരോഗ നിർണയ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി സോഫിയ, നെടുമ്പള്ളി നുസൈബ, മെഡിക്കൽ ഓഫീസർമാരായ ഡോ. നിയാസ്, ഡോ.ഷാനിഫ, ഹെൽത്ത് ഇൻസ്പെക്ടർ, സി. രാജൻ,ജെ എച്ച് ഐ. കെ സി അബ്ദുൽ റഷീദ്, ജെ പി എച്ച് മാരായ, സ്മിത വൈ എസ്, രമ്മ്യരാജ്, റീജ, ഫസ്മിത, സുനിത, ക്ലബ്ബ് പ്രവർത്തകരായ, നെടുമ്പള്ളി സൈതു, കബീർ നെടുമ്പള്ളി, കെ പി ഷിബു,എൻ ടി ഷാഫി,സി പി ഉണ്ണി എന്നിവർ പ്രസംഗിച്ചു.
ക്യാൻസർ ബോധവൽക്കരണ ക്ലാസിന് സി രാജൻ നേതൃത്വം നൽകി.