ബജറ്റ് - വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: കേരള ധന മന്ത്രി ഇന്ന് നിയമ സഭയിൽ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന  വ്യാപകമായി നടത്തുന്ന   പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത്‌ കമ്മിറ്റി വേങ്ങരയിൽ നടത്തിയ പ്രതിഷേധ പ്രകടനം   വെൽഫയർപാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം നാസർ വേങ്ങര ഉദ്ഘാടനം ചെയ്തു.

വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ, ടൗൺ കമ്മിറ്റി പ്രസിഡന്റ് പരീക്കുട്ടി ഈരാറ്റുപേട്ട , മണ്ഡലം ട്രഷറർ അഷ്‌റഫ്‌ പാലേരി എന്നിവർ സംസാരിച്ചു. 

ഫ്രട്ടെണിറ്റി മുൻ മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് പറപ്പൂർ പഞ്ചായത്ത് സെക്രട്ടറി എ. പി മുനീർ ,കോട്ടപറമ്പ് യൂണിറ്റ് സെക്രട്ടറി സലാം കെ ടൌൺ ജനറൽ സെക്രട്ടറി എ. കെ സിദ്ധിക്ക് എന്നിവർ നേതൃത്വം നൽകി.

പാക്കടപുറായ അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി. പി. ഹംസ, കെ, അബ്ദുൽ റഹ്മാൻ സി,പി.പി.അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് സി, അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}