മിനി ഊട്ടിയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽപെട്ടു

വേങ്ങര: വേങ്ങര മിനി ഊട്ടി റൂട്ടിൽ ടോറസ് ലോറി ഇടിച്ച് രണ്ട് കറുകൾ അപകടത്തിൽ പെട്ടു. രാത്രി 8 മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ കാറുകൾ താഴ്ച്ചയിലേക്ക് പോയെങ്കിലും കൂടുതൽ താഴേക്ക് പോകാതെ നിന്നത് വലിയ അപകടം ഒഴിവായി. 

ഒരു സിഫ്റ്റ് കാറും ഒരു ആൾട്ടോ കാറുമാണ് അപകടത്തിൽ പെട്ടത്.ആറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വേങ്ങര അൽസലാമ ആശുപത്രിയിലും കെ പി എം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}