പറപ്പൂർ: പറപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റിവിന് മുക്കാൽ ലക്ഷം രൂപയോളം നൽകി കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃകയായി.
സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ തുക സ്വരൂപിച്ച് ജീവ കാരുണ്യ പ്രവർത്തനത്തിന് മറ്റൊരു പര്യായമായി മാറിയിരിക്കുകയാണ് ഫാറൂഖ് സ്കൂൾ. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികളുടെ സാനിധ്യത്തിൽ ഹെഡ് മാസ്റ്റർ അബ്ദുസലാം മാസ്റ്റർ പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലിക്ക് തുക കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി. കുഞ്ഞു, സ്കൂൾ മാനേജർ കൊളക്കാട്ടിൽ മൊയ്തീൻ എന്നിവരും പങ്കെടുത്തു.