കുറ്റിപ്പുറം: എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കോഴിക്കോട് ബീച്ചിൽ കണ്ടെത്തി. കുറ്റിപ്പുറത്തു നിന്ന് കാണാതായ അവസാന വർഷ കമ്പ്യൂട്ടർ
എഞ്ചിനീയറിങ് വിദ്യാർഥിയായ കോക്കൂർ സി എച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പുരയ്ക്കൽ മുനീറിന്റെ മകൻ നസീം (21) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ്
കൂട്ടുകാരനെ കാണാനെന്ന് പറഞ്ഞ് റസീം പോകുന്നത്. തുടർന്ന് കാണാതായ റസീമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതാവ് ഫാത്തിമ.
സഹോദരങ്ങൾ-മിർവ, തമീം.