വേങ്ങര: വേങ്ങരയിലെ മൈത്രി ലാബ്, സുധീലാബ്, ഹോർമോകെയർ ഡയഗ്നോസ്റ്റിക് സെറ്റർ എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബുകൾ വ്യാജ റിസൽട്ടുകൾ നൽകുന്നു എന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്. ഐ വേങ്ങര മേഖല കമ്മിറ്റി ആരോഗ്യ മന്ത്രി വീണ ജോർജിന് പരാതി നൽകി.
വേങ്ങര ടൗൺ താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഹോർമോകെയർ ഡയഗ്നോസ്റ്റിക് സെറ്റർ, വേങ്ങര സി എച്ച് സിക്ക് സമീപം പ്രവർത്തിക്കുന്ന സുധീലാബ്,
വേങ്ങര ഗാന്ധിദാസ്പടി പ്രവർത്തിക്കുന്ന മൈത്രി ലാബ് , തുടങ്ങി മൂന്ന് ലാബുകൾക്കെതിരെ അതിന്റെ മേൽ നോട്ടം നടത്തുകയും ഉടമയുമായിട്ടുള്ള സീമ എന്ന വ്യക്തിയെ പരാമർശിച്ച് അവരുടെയും, അവിടെ പ്രവർത്തിക്കുന്ന / പ്രവർത്തിച്ചിരുന്ന ജീവനക്കാരുടെയും വോയ്സ് ക്ലിപ്പ് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി പത്തിൽപരം വോയിസ് ക്ലിപ്പുകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
www.vengaralive.com
ഇതിൽ പറയുന്നത് പ്രകാരം ഈ ലാബുകളിലെ റിപ്പോർട്ടുകളിൽ
ഗുരുതരമായ ക്രമക്കേടുകൾ നടത്തുന്നുണ്ട്. രക്തം, മൂത്രം എന്നിവ പരിശോദിക്കാതെ തന്നെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതായാണ് പുറത്തു വന്നിരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ പരാമർശിക്കുന്നത്.
ഇത് എല്ലാം തന്നെ വലിയ രീതിയിൽ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്.
ഇതിൽ മതിയായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.