വേങ്ങര: ജെ.സി.ഐ വേങ്ങര ടൗണിന്റെ നേതൃത്വത്തിൽ യോഗ ക്ലാസ്സും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. സുലൈമാൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വേങ്ങര സബാഹ് സ്ക്വയറിൽ വെച്ച് യോഗ ക്ലാസ്സ് സംഘടിപ്പിച്ചു.
ചെയർമാൻ ജെ. എഫ്.എം മുഹമ്മദ് അഫ്സലിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗം നടന്നു. പരിപാടിയിൽ ഐ. പി.പി ജെ.സി മുഹമ്മദ് ശാഫി ആശംസ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ജെ. സി മഷാൽ സ്വാഗതം പറഞ്ഞു.ലോം സെക്രട്ടറി ജെ. സി വലീദ് നന്ദി പറഞ്ഞു.