മെഡിക്കൽ പരിശോധനലാബുകളുടെ സുധാര്യത ഉറപ്പാക്കണം: മണ്ഡലം മുസ്ലിം ലീഗ്

വേങ്ങര: വേങ്ങരയിലെ മെഡിക്കൽ ലാബുകൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഡി.എം. ഒ ഇടപെട്ട് വസ്തുത പുറത്ത് കൊണ്ട് വരണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.ജനങ്ങളുടെ ജീവൻ അപകടത്തിലാകും വിധം കേരളത്തിലെ ആരോഗ്യരംഗം കുത്തഴിഞ്ഞതിൻ്റെ ഉദാഹരണങ്ങളാണ് ഇത്തരം ആരോപണങ്ങളെന്നും ലാബുകളുടെ സുധാര്യത ഉറപ്പ് വരുത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മറ്റി അറിയിച്ചു.

യോഗത്തിൽ പ്രസിഡൻ്റ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അലി അക്ബർ, ട്രഷറർ ടി മൊയ്തീൻ കുട്ടി, ഭാരവാഹികളായ മങ്കട മുസ്തഫ, മാട്ര കമ്മുണ്ണി ഹാജി, പരവക്കൽ ആലിപ്പ, ആവയിൽ സുലൈമാൻ, ഇ.കെ സുബൈർ മാസ്റ്റർ, ഒ.സി ഹനീഫ, കെ.പി.കുഞ്ഞാലൻകുട്ടി, ഹർഷൽ ചാക്കീരി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}