ചേറൂർ: ചേറൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്മെന്റ് ജില്ലാ വൈസ് ചെയർമാനായി തിരഞ്ഞെടുത്ത സക്കീറലി കണ്ണേത്തിനെ ആദരിച്ചു.
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പുനത്തിൽ മനോജ് അധ്യക്ഷനായി, ഗിരിഷ് കവളംകാട് സ്വാഗതവും പ്രവാസി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബാപ്പുട്ടി കണ്ണേത്ത് നന്ദിയും പറഞ്ഞു.
സുകുമാരപണിക്കർ,വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഫിറോസ് ടി പി, കെ ഒ റഹിം, കുഞ്ഞാവ കണ്ണേത്ത്, കെ പി യൂസഫ്, കെ കെ ഇബ്രാഹിം, ഇ സലാം, കെ കെ നാസർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.