ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ്കുട്ടി സ്മാരക ജി.എം.യു.പി സ്കൂളിൽ ഗണിത പാർക്കിന്റെ ഉദ്ഘാടനം വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.പ്രമോദിന്റെ സാനിധ്യത്തിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ നിർവ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ബീനാറാണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗണിത ക്ലബ്ബ് കൺവീനർ സക്കീന ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റൈഹാനത്ത് ടി, പിടിഎ പ്രസിഡന്റ് പി.ടി മുജീബ് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വിവിധ ഗണിത മത്സരങ്ങളിലെ വിജയികളായ കുട്ടികളെ അനുമോദിക്കുകയും ഗണിതപാർക്ക്, ഗണിത ലാബ് എന്നിവയുടെ നിർമ്മാണത്തിൽ സഹകരിച്ച പ്രമുഖ വ്യക്തിത്വങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത് ചടങ്ങിന് മാറ്റുകൂട്ടി. എൽ.പി വിഭാഗം സീനിയർ അധ്യാപിക സുലൈഖ ടീച്ചർ പുലിക്കോടൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.