ഊരകം: ഊരകം വെങ്കുളം എം യു ഹയർസെക്കന്ററി സ്കൂളിൽ 'വെഫി' (വിസ്‌ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഊരകം ചാപ്റ്ററിനു കീഴിൽ വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഉപരിപഠനം, ധാർമിക ജീവിതം, എന്നീ വിഷയങ്ങളെ ഉൾക്കൊള്ളിച്ചാണ് ക്ലാസ് നടന്നത്. വെ ഫിയുടെ കീഴിൽ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. കരിയർ കൗൺസിലർമാരുടെ നേതൃത്വത്തിൽ കരിയർ ജേർണി പോലുള്ള പദ്ധതികളിലൂടെ വിദ്യാർത്ഥികളെ വ്യക്തിപരമായി മോട്ടിവേഷൻ നൽകി വരുന്നുണ്ട്.
പത്തുവർഷത്തിലധികമായി എസ് എസ് എൽ സി, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തി വരുന്ന എക്‌സലൻസി ടെസ്റ്റ് ജനുവരി 22നു നടന്നിരുന്നു.
വെ ഫി സംസ്ഥാന ഡയറക്ടർ പി.കെ അബ്ദുസ്സമദ് ക്ലാസിനു നേതൃത്വം നൽകി. പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അതീഖ് റഹ്മാൻ, എസ് എസ് എഫ് ഊരകം സെക്ടർ ജനറൽ സെക്രട്ടറി അഫ്സൽ എന്നിവർ സംസാരിച്ചു. അധ്യാപകൻമാരായ അജ്നു തിലകൻ, ജബ്സിൽ തുടങ്ങിയവർ സംബന്ധിച്ചു.