വേങ്ങര: വേങ്ങര ടൗണിലെ വിവിധ ലോട്ടറി വിൽപ്പനകടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എഴുത്ത് ലോട്ടറികള്‍ പിടികൂടി. കട നടത്തിപ്പുകാരായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മൊബൈല്‍ ആപ്പും പണവും പിടികൂടിയിട്ടുണ്ട്.
ബസ് സ്റ്റാന്റിൽ ലോട്ടറി കച്ചവടം നടത്തുന്ന കുന്നുംപുറം പട്ടോല പ്രശോഭ് (27), വേങ്ങര മേലെ അങ്ങാടിയിലെ ലോട്ടറി കച്ചവടക്കാരനായ കണ്ണമംഗലം ബദരിയ നഗര്‍ സ്വദേശി ശിവദാസന്‍ (43), മാര്‍ക്കറ്റ് റോഡിലെ കൈരളി ലെക്കി സെന്റര്‍ നടത്തിപ്പുകാരന്‍ ചെണ്ടപുറായ പൂതേരി സുചിന്‍ (24)എന്നിവരാണ് മൂന്ന് കേസുകളിലായി അറസ്റ്റിലായത്. പ്രശോഭില്‍ നിന്നും 780 രൂപയും സുജിനില്‍ നിന്ന് 1430 രൂപയും പിടികൂടി.
വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫ , എസ് ഐമാരായ ഉണ്ണികൃഷ്ണന്‍ ,ബാബുരാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.