എ.ആർ.നഗർ: ഗവൺമെന്റ് എൽ.പി സ്കൂൾ പുകയൂരിലെ കുരുന്നുകളുടെ കൃഷി വിളവെടുപ്പ് നടത്തി. ഏദൻ തോട്ടം വാഴക്കൃഷിയിലൂടെ വിളയിച്ചിടുത്ത വാഴക്കുലകളും, ഹരിതം പപ്പായ കൃഷിയിലൂടെ വിളഞ്ഞ പപ്പായകളും, സാമ്പാർചീര, മുരിങ്ങയില എന്നിവയുമാണ് വിളവെടുത്തത്.ഇവ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും.
പ്രധാനധ്യാപിക പി.ഷീജ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.സഹല,ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.