ഡീസൽ സെസ് വർധന പിൻവലിക്കണം: ബസുടമകൾ

മലപ്പുറം: സംസ്ഥാന ബജറ്റിൽ ഡീസലിന്റെ സെസ് ലിറ്ററിന് രണ്ടു രൂപ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡിന് ശേഷം പകുതിയോളം യാത്രക്കാർ കൈവിട്ട ബസ് മേഖലയെ സർക്കാരും കൈവിട്ടിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. ജില്ലാപ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷതവഹിച്ചു.

എം.സി. കുഞ്ഞിപ്പ, വാക്കിയത്ത് കോയ, കെ.കെ. മുഹമ്മദ്, കുഞ്ഞിക്ക കൊണ്ടോട്ടി, എം. സുമിത്രൻ, എം. ദിനേശ് കുമാർ, വി.പി. ശിവാകരൻ, കെ.എം.എച്ച്. അലി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}