വേങ്ങര കുന്നുംപുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: വേങ്ങര കുന്നുംപുറം  സ്വദേശി ജിദ്ദയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. കുന്നുംപുറം പുതിയത്ത് പുറായ സ്വദേശി തൂമ്പത്ത് സിദീഖ് (54) ആണ് മരണപ്പെട്ടത്.

ജിദ്ദയിലെ ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു.

മുഹമ്മദ് തൂമ്പത്ത് ആണ് പിതാവ്. ഭാര്യ പാത്തുമ്മു. മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മയ്യിത്ത് ജിദ്ദയിൽ മറവു ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}