വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഇർഷാദ് (25) ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 78 ഗ്രാം എം ഡി എം എ കണ്ടെടുത്തു. മുത്തങ്ങയിൽ വാഹന
പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്കാനിയ ബസ്സിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതി
ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വാങ്ങി
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ
വിൽപ്പനയ്ക്ക് കൊണ്ടുവരുകയായിരുന്നുവെന്ന്
എക്സൈസ് അധികൃതർ പറഞ്ഞു.