പറപ്പൂർ: കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പറപ്പൂർ പാലാണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ടിപി അഷ്റഫ് അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി എസ് ബഷീർ മാസ്റ്റർ, നല്ലൂർ മജീദ് മാസ്റ്റർ, സി അയമുദു മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, ടി ടി അഷ്റഫ്, സി ടി സലീം, സിദ്ദീഖ് പൊട്ടിപ്പാറ, മജീദ് പാലത്ത് എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങല്ലൂർ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് അലി കുഴിപ്പുറം, ഇ കെ സൈദുബിൻ, എ വി ഇസഹാക്ക് മാസ്റ്റർ, ടി മുഹമ്മദ് മാസ്റ്റർ, കെ.എം നിസാർ,വി പി എ തങ്ങൾ, എ കെ സിദ്ദീഖ്, ടി ടി അബ്ദുള്ള, എ പി മൊയ്തുട്ടി ഹാജി, എ.കെ ഷഹീം എന്നിവർ നേതൃത്വം നൽകി.